ചെങ്ങന്നൂർ: വഴിയോരകടകൾ പൊളിച്ചുനീക്കാൻ എത്തിയ ഉദ്യോഗസ്ഥരെ കച്ചവടക്കാർ തടഞ്ഞു. കൊവിഡ് 19 ന്റെ നിയന്ത്രണങ്ങളുടെ പേരിൽ വഴിയരികിലുള്ള പെട്ടിക്കടകൾ തിങ്കളാഴ്ച പൊളിച്ചുനീക്കാൻ എത്തിയ മുനിസിപ്പൽ സെക്രട്ടറി ജി.ഷെറി,എച്ച് ഐടി.രാജൻ എന്നിവരുടെ സംഘത്തെയാണ് ആലപ്പുഴ ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂണിയന്റെ (വി.കെ.ടി.യു) നേതൃത്വത്തിൽ തടഞ്ഞത്. ഇന്നലെ യൂണിയൻ പ്രതിനിധികളുമായി മുനിസിപ്പാലിറ്റി സെക്രട്ടറി നടത്തിയ ചർച്ചയിൽ കൊവിഡ് നിയന്ത്രണങ്ങൾ കഴിയുംവരെ നടപടികൾ നിറുത്തിവെക്കാൻ തീരുമാനിച്ചു.