പന്തളം: ലേക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് ആളുകൾ വ്യാപകമായി റോഡിലും കടകളിലും എത്തുന്നതിനെതുടർന്ന് പൊലീസ് പന്തളത്തും കുളനടയിലും ഇന്നലെ വൈകിട്ട് കടകൾ അടപ്പിച്ചു .ജില്ലയിൽ തിങ്കളാഴ്ച് മുതൽ രാവിലെ 7 മുതൽ വൈകിട്ട് 7വരെ നിർദേശിക്കപ്പെട്ട കടകൾ തുറന്ന് പ്രവർത്തിക്കുന്നതിന് ഇളവ് അനുവദിച്ചിട്ടുണ്ട്.എന്നാൽ ഈ ഇളവിന്റെ അടിസ്ഥാനത്തിൽ ജനങ്ങളിൽ കൂടുതൽ പേരും കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ലോക് ഡൗൺ മാന ദണ്ഡങ്ങൾ പാലിക്കാതെ റോഡിലും കടകളിലും വ്യാപകമായി എത്തിയിരുന്നു. ഇതുതിരക്ക് വർദ്ധിക്കുന്നതിന് ഇടയായി .ഇതാണ് ഇന്നലെ വൈകിട്ട് 5ന് കടകൾ അടപ്പിക്കുവാൻ കാരണമെന്ന് പന്തളം സി.ഐ.ഇ.ഡി.ബിജു പ​റഞ്ഞു.