പത്തനംതിട്ട: അന്യ സംസ്ഥാനങ്ങളിലെ മലയാളികൾ ജില്ലയിലേക്ക് എത്തിത്തുടങ്ങിയതോടെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിൽ വർദ്ധന. 146 പേർ വീടുകളിലും ആറുപേർ വിവിധ ആശുപത്രി ഐസൊലേഷനിലുമാണുള്ളത്. ഒന്നും രണ്ടുംഘട്ടങ്ങളിലായി നിരീക്ഷണത്തിൽ കഴിഞ്ഞവർ കാലാവധി പൂർത്തീകരിച്ചതോടെ ജില്ലയിൽ ക്വാറന്റൈനീൽ കഴിയുന്നവരുടെ എണ്ണം കഴിഞ്ഞദിവസം 100 ൽ താഴെ എത്തിയിരുന്നു. പിന്നാലെയാണ് ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവരെ നാട്ടിലേക്ക് എത്തിച്ചു തുടങ്ങിയത്. ഇന്നലെ 21 പേരാണ് അന്യസംസ്ഥാനങ്ങളിൽ നിന്നു ജില്ലയിലെത്തിയത്. ഇവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരും എത്തിത്തുടങ്ങുന്നതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടാകും. ജില്ലയിൽ പോസിറ്റീവായി കണ്ടെത്തിയ കേസുകളുടെ രണ്ടു പ്രൈമറി കോൺടാക്ടുകൾ വീടുകളിൽ നിരീക്ഷണത്തിലാണ്. മറ്റ് ജില്ലയിൽ പോസിറ്റീവായി കണ്ടെത്തിയ കേസിന്റെ അഞ്ചു പ്രൈമറി കോൺടാക്ടുകളും, ഒരു സെക്കൻഡറി കോൺടാക്ടും ജില്ലയിൽ ഹോം ഐസൊലേഷനിലാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 138 പേർ നിലവിൽ നിരീക്ഷണത്തിലാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ 11 പേരെയും ജില്ലയിൽ പോസിറ്റീവായി കണ്ടെത്തിയ വിവിധ കേസുകളുടെ മൂന്നു പ്രൈമറി, നാലു സെക്കൻഡറി കോൺടാക്ടുകളെയും നിരീക്ഷണ കാലം പൂർത്തിയായതിനാൽ ക്വാറന്റൈനീ നിന്ന് വിടുതൽ ചെയ്തു.
ജില്ലയിൽ ഇന്നലെ
പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ : 100
നെഗറ്റീവായി സ്ഥിരീകരിച്ച സാമ്പിളുകൾ : 75
ഇതുവരെ 4312 സാമ്പിളുകൾ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. സാമ്പിളുകളില്‍ 17 എണ്ണം പോസിറ്റീവായും 3926 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 16 പേർ രോഗമുക്തി നേടി. 202 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ഇന്നലെ പുതുതായി ഒരാളെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.