പത്തനംതിട്ട: കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് കൊവിഡ് ധനസഹായത്തിന് അപേക്ഷകൾ സ്വീകരിക്കുന്നു. അപേക്ഷകൾ അക്ഷയ വഴിയോ, നിങ്ങളുടെ മൊബൈൽ വഴിയൊ www.karshakathozhittali.org എന്ന വെബ് സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യേണ്ട രേഖകളായ ആധാർ കാർഡ്, ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജ്, അംഗത്വപാസ് ബുക്കിന്റെ വിശദ വിവരങ്ങളടങ്ങിയ ആദ്യ പേജ്, അവസാനം അംശാദയം അടച്ച പേജ് എന്നിവ നൽകണം. രേഖകളിലെ പേരിലോ വിലാസത്തിലോ വ്യത്യാസമുണ്ടെങ്കിൽ വൺ ആൻറ് സെയിം സർട്ടിഫിക്കറ്റ് നൽകണം. കൊവിഡ് ധന സഹായത്തിനു അപേക്ഷകൾ ഒരിക്കൽ സമർപ്പിച്ചവർ ഇനി വെബ് സൈറ്റ് വഴി അപേക്ഷിക്കേണ്ടതില്ല. ഇ മെയിൽ വിലാസത്തിലോ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൊ അപേക്ഷകൾ അയക്കേണ്ടതില്ല.