ചെങ്ങന്നൂർ: പെരിങ്ങാല വായനശാലയ്ക്ക് സമീപം വസന്താലയത്തിൽ ഗംഗാധരൻ നായരെ (63) കാണാതായതായി ഭാര്യ വാസന്തി ചെങ്ങന്നൂർ പൊലീസിൽ പരാതിനൽകി. തിങ്കളാഴ്ച രാവിലെ 7 മണിക്ക് പശുവിനെ അടുത്തുള്ള കൃഷിയിടത്തിൽ തീറ്റയ്ക്കായി കൊണ്ടുപോയിട്ട് തിരികെ വീട്ടിൽ എത്തിയില്ല. ആലപ്പുഴയിൽ നിന്ന് ഡോഗ് സ്‌ക്വാഡിനെ എത്തിച്ചു നടത്തിയ പരിശോധനയിൽ സച്ചിൻ എന്ന ഡോഗ് വാറ്റാലിൽ തോടിനു സമീപത്തുനിന്ന് ഓടി വാളാപുഴ, ഇലവുംചോട്, എന്നിവിടങ്ങളിലൂടെ 2 കിലോമീറ്ററോളം ഓടി പെണ്ണുക്കര പാറമടയിൽ വന്നുനിന്നു. ചെങ്ങന്നൂർ സി.ഐ എം.സുധി ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
എസ്.ഐ എസ്.വി ബിജു, എ.എസ്.ഐ അജിത്ത് ആലപ്പുഴയിൽ നിന്നെത്തിയ ഡോഗ് സ്‌കോഡ് മനീഷ് മനോഹർ, ശ്രീകാന്ത്.എസ്, പ്രവീൺ. എസ് എന്നിവരാണ് പരിശോധന നടത്തിയത്.