അടൂർ : പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തൊഴിലാളികൾക്ക് മാസ്‌ക്കുകൾ വിതരണം ചെയ്തു.ചി​റ്റയം ഗോപകുമാർ എം. എൽ.എ ഉദ്ഘാടനം നിർവഹിച്ചു.പള്ളിക്കൽ പഞ്ചായത്തിലെ തെങ്ങിനാൽ വാർഡി നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജി.പ്രസന്നകുമാരി അദ്ധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനപ്രഭ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി.സന്തോഷ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മായ ഉണ്ണികൃഷ്ണൻ, ആശാഷാജി, വാർഡ് മെമ്പർ പി.കെ.ഗീത,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി.ശ്രീലക്ഷ്മി, പഞ്ചായത്ത് അസി.സെക്രട്ടറി ബിജി,വി.ഇ.ഒ നിസാം,പഞ്ചായത്ത് അക്രഡി​റ്റഡ് എൻജിനിയർ അഭിജിത്ത്, ഓവർസിയർ മനീഷ് എന്നിവർ സന്നിഹിതരായി.ബ്ലോക്കിലെ ഏനാദിമംഗലം,ഏറത്ത്,കൊടുമൺ,കലഞ്ഞൂർ, കടമ്പനാട്,പളളിക്കൽ പഞ്ചായത്തുകളുടെ ആവശ്യപ്രകാരം 17,250 തൊഴിലാളികൾക്ക് 34,500 മാസ്‌ക്കുകൾ വാങ്ങുന്നതിന് 3,97,500 രൂപയാണ് ബ്ലോക്ക് പഞ്ചായത്തിൽ നിന്നും പഞ്ചായത്തുകൾക്ക് അനുവദിച്ചു നൽകിയത്.