അടൂർ : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പൊതു പ്രവൃത്തികൾക്ക് പള്ളിക്കൽ പഞ്ചായത്തിൽ തുടക്കമായി.ചി​റ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തെങ്ങിനാൽ വാർഡിൽ നടന്ന ചടങ്ങിൽ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജി.പ്രസന്ന കുമാരി അദ്ധ്യക്ഷയായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനപ്രഭ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി.സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മായ ഉണ്ണികൃഷ്ണൻ,ആശാഷാജി, പഞ്ചായത്ത് മെമ്പർ പി.കെ ഗീത,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി.ശ്രീലക്ഷ്മി,വി.ഇ.ഒ നിസ്സാം, അക്രഡി​റ്റഡ് എൻജിനിയർ അഭിജിത്ത്,ഓവർസിയർ മനീഷ് എന്നിവർ സന്നിഹിതരായിരുന്നു. തെങ്ങിനാൽ വാർഡിലെ തോടുകളുടെ നവീകരണമാണ് ആരംഭിച്ചത്.കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ തൊഴിലാളികൾക്കും മാസ്‌കുകൾ, കൈയുറകൾ, സോപ്പ് എന്നിവ ലഭ്യമാക്കി കൈകഴുകാനുള്ള സൗകര്യം ഒരുക്കി സാമൂഹിക അകലം പാലിച്ചാണ് പ്രവൃത്തികൾ നടത്തുന്നത്.പഞ്ചായത്തിലെ 23 വാർഡുകളിലും തുടർന്ന് പ്രവൃത്തികൾ നടക്കും.