പള്ളിക്കൽ :പള്ളിക്കൽ പഞ്ചായത്തിലെ കുടുംബശ്രീ അയൽകൂട്ടങ്ങൾക്ക് കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ 3.50 കോടിരൂപയുടെ വായ്പ അനുവദിച്ചു.വായ്പാ വിതരണം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു.പഴകുളം പടിഞ്ഞാറ് സർവീസ് സഹകരണ ബാങ്കിൽ നടന്ന ചടങ്ങിൽ പഞ്ചായത്തിലെ മഹാലക്ഷമി അയൽകൂട്ടത്തിന് ഒരു ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹം കൈമാറി,415 കുടുംബശ്രീയിലെ 6210 അംഗങ്ങൾക്ക് മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ പദ്ധതിയുടെ സഹായം ലഭിക്കും.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജി.പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു.വൈ.പ്രസിഡന്റ്എ.പി സന്തോഷ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മായ ഉണ്ണികൃഷ്ണൻ,ആശാ ഷാജി,ചെയർപേഴ്സൺ ലളിതാഭാസുരൻ,ജില്ലാ മിഷൻ കോ-ഓഡിനേറ്റർ കെ.വിധു,മണികണ്ടൻ ബാങ്ക് പ്രസിഡന്റ് സുരേഷ്,സെക്രട്ടറി ബീന,കുടുംബശ്രീ ചാർജ് ഓഫീസർ ബിജി,പഞ്ചായത്ത് സെക്രട്ടറി റോയി തോമസ് എന്നിവർ പങ്കെടുത്തു.