പത്തനംതിട്ട: ലോക് ഡൗൺ പശ്ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പട്ടികജാതി, വർഗ വിഭാഗങ്ങൾക്ക് പതിനായിരം രൂപ സഹായം അനുവദിക്കണമെന്ന് സാംബവമഹാസഭ സംസ്ഥാന സമിതിയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.കെ സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.സുകുമാരൻ,വൈസ് പ്രസിഡന്റ് സോമൻ പാമ്പായിക്കോട്, വി.എം.സന്തോഷ്,പി.സി.രാജേഷ്, കെ.കെ.രാജു,സുനിൽ കായംകുളം, കെ.കെ.ഹരിഹരൻ,പി.കെ.രാജപ്പൻ തുടങ്ങിയവർ സംസാരിച്ചു.