പത്തനംതിട്ട: നിർമ്മാണ മേഖലയെ സംരക്ഷിക്കാൻ അടിയന്തര കർമ്മ പദ്ധതിയും സാമ്പത്തിക പാക്കേജും നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ ധർണ നടത്തി.സിമന്റ്,കമ്പി,ക്വാറി, ക്രഷർ ഉൽപ്പന്നങ്ങളുടെ ക്ഷാമം ഒഴിവാക്കുക,വില വർധന തടയുക,ജി.എസ്.ടി നിരക്കുകൾ 12ശതമാനമായി കുറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.സംസ്ഥാന സെക്രട്ടറി തോമസ് കുട്ടി തേവരുമുറിയിൽ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് അനിൽ എസ്.ഉഴത്തിൽ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അജികുമാർ വളളിക്കോട്,ജോർജ് കുരുവിള, ഒ.എം.മാത്യു തുടങ്ങിയവർ സംസാരിച്ചു.