കടമ്പനാട് : കൊവിഡ് 19, നിർവ്യാപന, പ്രതിരോധ പ്രവർത്തനത്തിനും, പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നതിനുമായി പഞ്ചായത്ത്തലത്തിലും വാർഡുതലത്തിലും സർക്കാർ രൂപീകരിച്ചിട്ടുള്ള മോണിറ്ററിംഗ് കമ്മിറ്റികളിൽ കെ.എസ്.എസ്.പി.എഅടക്കമുള്ള എല്ലാ പെൻഷൻ സംഘടനയേയും ഒഴിവാക്കി സി.പി.എംഅനുകൂലപെൻഷൻ സംഘടനയുടെ പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തിയ നടപടിയിൽ പ്രതിഷേധിച്ച്, ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ ജില്ലാ പ്രസിഡൻ്റ് ബിജിലി ജോസഫ് ഉദ്ഘാടനം ചെയ്തു..സംസ്ഥാന കമ്മിറ്റിയംഗം എസ്.മധുസൂദനൻനായർ അദ്ധ്യക്ഷത വഹിച്ചു.എം.ആർ.ജയപ്രസാദ്,കുര്യൻ തോമസ്സ്, റജി,സതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.