nooh

പത്തനംതിട്ട : ജില്ലയിൽ ആദ്യഘട്ടമായി 166 കൊവിഡ് കെയർ സെന്റർ തുറക്കുമെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ് പറഞ്ഞു. ജില്ലയിലെ കൊവിഡ് കെയർ സെന്ററുകളിലേക്കുള്ള ഓഫീസർമാർക്കായി പ്രമാടം ഇൻഡോർ സ്‌റ്റേഡിയത്തിൽ നടത്തുന്ന ട്രെയിനിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ കളക്ടർ. 12 സെന്ററുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൊവിഡ് കെയർസെന്ററുകളുടെ ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായിരിക്കും. ഇവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ തഹസീൽദാർമാരെയും നിയോഗിച്ചിട്ടുണ്ട്. ഡി.എം.ഒ (ആരോഗ്യം) ഡോ.എ.എൽ ഷീജ, എൻ.എച്ച്.എം ഡി.പി.എം: ഡോ. എബി സുഷൻ, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ എം.എസ് സാബു, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടർ സൈമ തുടങ്ങിയവർ പങ്കെടുത്തു.