ചെങ്ങന്നൂർ: പട്ടികജാതിക്കാർക്ക് കൊവിഡ് 19 കാലത്ത് പ്രത്യേകപാക്കേജ് അനുവദിക്കുക,വായ്പകൾ എഴുതിതള്ളുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ചെങ്ങന്നൂർ ആർ.ഡി.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി.എസ്.സി. മോർച്ച
നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരം ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ ഉദ്ഘാടനം ചെയ്തു.എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് കെസേനൻ അദ്ധ്യക്ഷനായി.ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി രമേശ് പേരിശേരി, മണ്ഡലം സെക്രട്ടറി വി.ബിനു രാജ്,എസ്.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി മോഹൻകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി മനു മാന്നാർ എന്നിവർ പ്രസംഗിച്ചു.