agri
ഇൗവന്റ്മാനേജ്മെന്റ് യുവാക്കളുടെ കൂട്ടായ്മയിൽ മേലൂട് തരിശുനിലത്തിൽ വിഷരഹിത പച്ചക്കറികൃഷി ഇറക്കിയപ്പോൾ

അടൂർ : അപ്രതിക്ഷിതമായി കടന്നുവന്ന ലോക്ഡൗൺ ഇവന്റ് മാനേജ്മെന്റ് രംഗത്തുണ്ടാക്കിയ ആഘാതം ചെറുതൊന്നുമല്ല .വിവാഹ സീസൺ ഉപജീവനമായി കണ്ട നൂറ്കണക്കിന് ആളുകളുടെയും സ്വപ്നത്തിനുമേലാണ് കൊവിഡ് എന്ന മഹാമാരി കരിനിഴൽ വീഴ്ത്തിയത്. പണിയില്ലാതെ വീട്ടിലിരുന്ന പതിനാലാംമൈൽ സ്വദേശികളായ ഒരുസംഘം ചെറുപ്പക്കാർ ലോക്ഡൗൺ കാലത്തെ നേരിട്ടത് ഒരേക്കർ തരിശ് നിലത്തിൽ പച്ചക്കറി കൃഷിയിറക്കിയാണ്. ശ്രീവിനായക ഈവന്റ് മാനേജ്മെന്റ് ഉടമയായ അനീഷ് റ്റി മേലൂടും സഹപ്രവർത്തകരും ചേർന്ന് നടത്തിയ പച്ചക്കറികൃഷി തളിർത്തു തുടങ്ങി.

കൃഷി നടത്താൻ ഭൂമി നൽകിയത് മേലൂട് വൃന്ദാവനത്തിൽ ദിവ്യഅരുണാണ്. . ഭൂമി ഉുഴുതുമറിച്ച് ജലസേചന സൗകര്യവും ഒരുക്കി. കർഷകത്തൊഴിലാളിയായ ഉണ്ണി ഇവരെ സഹായിക്കാനുമെത്തി. ക്യഷി വകുപ്പിലെ കൃഷി അസിസ്റ്റന്റ് ജയചന്ദ്രൻ കരുവാറ്റ, സുഹൃത്ത് അജു ശശിധരൻ എന്നിവർ കൃഷിരീതിയും വളപ്രയോഗവും സംബന്ധിച്ച നിർദ്ദേശങ്ങളുമായി ഒപ്പമുണ്ട്. . പടവലം, പയർ, പാവൽ,ചീര, മരച്ചീനി, ഇഞ്ചി ,വെണ്ട തുടങ്ങിയവയാണ് കൃഷി. പ്ളംബറായ രാജേഷിന്റെ നേതൃത്വത്തിലാണ് കൃത്രിമ ജലസേചന സൗകര്യം ഒരുക്കിയത്. മക്കളായ സൂര്യനും അഭിജിത്തും കൂട്ടായ്മയിലുണ്ട്.