തിരുവല്ല : ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും നാട്ടിലേക്കെത്തുന്നതിനുള്ള യാത്രാ ചെലവിന് പണമില്ലാതെ വലയുന്ന മലയാളികളെ സഹായിക്കാൻ വെൽഫെയർ ഫണ്ടിൽ നിന്ന് തുക അനുവദിക്കണമെന്ന് കേരള പ്രവാസി ജനതാ വെൽഫെയർ അസോസിയേഷൻ സമ്മേളനം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി. വി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജോസ് തോമ്പംകുഴി അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് തിരുവല്ലാ മണ്ഡലം സെക്രട്ടറി പി.എം. അനീർ, ജനതാദൾ നിയോജക മണ്ഡലം സെക്രട്ടറി അലക്സ്‌പോൾ, ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.