road
കൊടുമൺ - മണിമല - ഒറ്റത്തേക്ക് റോഡിൽ പൈപ്പ് പൊട്ടി വെളളം പാഴാകുന്നു

കൊടുമൺ: കൊടുമൺ - മണിമല - ഒറ്റത്തേക്ക് റോഡിൽ പൈപ്പ് പൊട്ടി വെളളം പാഴാകുന്നു. അറ്റകുറ്റപ്പണി നടത്താതെ പൊളിഞ്ഞു കിടക്കുന്ന റോഡാണിത്. പൈപ്പ് പൊട്ടി വെളളം റോഡിലെ കുഴികളിൽ നിറഞ്ഞ് കിടക്കുന്നതിനാൽ യാത്രക്കാർ അപകടത്തിൽ പെടുന്നത് പതിവായി. നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.