പന്തളം: 38 പേർക്ക് ജീവൻ രക്ഷാ മരുന്നുകൾ പന്തളം ജനമൈത്രി പൊലീസ് വീടുകളിൽ എത്തിച്ചു നൽകി. ഇതിൽ പകുതിയിലേറെയും സൗജന്യമായാണ് നൽകിയത്. , പൊലീസ് ട്രെയിനികളായ ദേവ വ്യാസൻ, സുധീർ സുലൈമാൻ, ശരത്കുമാർ, മനുകുമാർ, ബിജിൻ ബാബു, സുനീഷ് കുമാർ, എബി പി തങ്കച്ചൻ എന്നിവർ അവരുടെ ആദ്യ ശമ്പളത്തിൽ നിന്നാണ് ഇതിനായി പണം ചെലവാക്കിയത്. പന്തളം എസ്. എച്.ഒ. ഇ. ഡി. ബിജു, എസ്. ഐ. ആർ.ശ്രീകുമാർ എന്നിവരുടെ പിന്തുണയോടെയാണ് പ്രവർത്തനമെന്ന് ജനമൈത്രി ബീറ്റ് ഓഫീസർമാരായ കെ. അമീഷ്, ദിലീപ്കുമാർ എന്നിവർ പറഞ്ഞു.