കുമ്പനാട്: കോവിഡ് 19 നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ എല്ലാവർക്കും ഭക്ഷണം പദ്ധതിയിൽ കോൺഗ്രസ് കോയിപ്രം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടപ്ര, പാറയിൽ സ്‌കൂൾ ഭാഗം, നുകത്തല കോളനി, കരീലമുക്ക്, കൊച്ചുപറമ്പ് എന്നിവടങ്ങളിലെ മുന്നൂറ് വീടുകളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് സുബിൻ നീറുംപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. എം റ്റി ഭാസ്‌കര പണിക്കർ, എബി മണ്ണാരിയേത്ത്,
എം ആർ രാജപ്പൻ, രവി കൊച്ചുപറമ്പിൽ, സാംകുട്ടി പുളിയ്ക്കക്കുഴിയിൽ, സനൂബ് എന്നിവർ നേതൃത്വം നൽകി.