കുമ്പനാട്: കൊവിഡ് 19 നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഫ്രണ്ട്‌സ് ഒഫ് കുമ്പനാടിന്റെ നേതൃത്വത്തിൽ കുമ്പനാട് വെള്ളിക്കര, വട്ടക്കോട്ട, മുണ്ടമല എന്നിവിടങ്ങളിലെ നിർദ്ധനരായ 20 പേർക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു.വിതരണ ഉദ്ഘാടനം കോൺഗ്രസ് കോയിപ്രം മണ്ഡലം പ്രസിഡന്റ് സുബിൻ നീറുംപ്ലാക്കൽ നിർവഹിച്ചു.മാത്യൂസ് പാരുമണ്ണിൽ,ജോർജി കൊച്ചുപുരയ്ക്കൽ, ജിതിൻ വർഗീസ് ചെറിയാൻ, എബി മാത്യു ഉമ്മൻ, ഫെബിൻ സാബു, ജിറ്റോ എന്നിവർ നേതൃത്വം നല്കി.