ചെങ്ങന്നൂർ: കൊവിഡ് 19ന്റെ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയിട്ടും നിബന്ധനകളോടെ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങാൻ അനുമതി നൽകിയപ്പോഴും നിത്യവൃത്തിക്ക് വകയില്ലാത്ത ഓട്ടോറിക്ഷ തൊഴിലാളികളെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് ബി.എം.എസ് ചെങ്ങന്നൂർ മേഖലയിൽ പ്രതിഷേധ സമരംനടത്തി. ലോക് ഡൗൺ ദിവസത്തെ ടാക്സ്, ഇൻഷുറൻസ് എന്നിവ ഒഴിവാക്കുക, തൊഴിലാളി കുടുംബങ്ങളെ കടക്കെണിയിൽ നിന്നും ആത്മഹത്യയിൽ നിന്നും രക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തിയത്. ബി.എം.എസ് മേഖല പ്രസിഡന്റ് മനോജ് വൈഖരി വെള്ളാവൂർ ജംഗ്ഷൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ടി.സി സുനിൽ കുമാർ കെ.എസ്.ആർ.ടി.സി സ്റ്റാന്റ്,മുനിസിപ്പൽ സെക്രട്ടറി സന്തോഷ് കുമാർ ബഥേൽ ജംഗ്ഷൻ,വിമൽകുമാർ മഴുക്കീർ ജംഗ്ഷൻ, പ്രദീപ് മുളകുഴ ജംഗ്ഷൻ എന്നിവിടങ്ങളിൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.