കല്ലൂപ്പാറ:കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 3918ാം അമ്പാട്ടുഭാഗം എൻ.എസ്.എസ് കരയോഗത്തിന്റെ മുഴുവൻ കുടുംബാംഗങ്ങൾക്ക് ഹോമിയോ പ്രതിരോധ മരുന്നും, മുഖാവരണവും നൽകി.കരയോഗം പ്രസിഡന്റ് കെ.കെ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.ഹോമിയോ മരുന്നിന്റെയും മുഖാവരണത്തിന്റെയും ആദ്യ വിതരണം എൻ.എസ്.എസ് പ്രതിനിധി സഭാംഗം സതീഷ് കുമാർ ചെറുകാട്ടുമഠം എൻ.എസ്.എസ് വനിതാ സമാജം പ്രസിഡന്റ് കുമാരി കെ.എസിന് നൽകി ഉദ്ഘാടനം ചെയ്തു.കരയോഗം സെക്രട്ടറി പി.ആർ പത്മകുമാർ,ഖജാൻജി ഒ.ജി.പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.