മണ്ണാറാക്കുളഞ്ഞി: ജോലിയും വേതനവും നഷ്ടപ്പെട്ട് വരുന്ന പ്രവാസികളുടെ ടിക്കറ്റ് അവരവർ സ്വയം എടുക്കണമെന്ന സർക്കാരുകളുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് ഡി.സി.സി.ഏക്‌സിക്യൂട്ടിവ് അംഗം സലിം പി.ചാക്കോ ആരോപിച്ചു.പ്രവാസികളെ മടക്കികൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി യുടെ ആഹ്വാനമനുസരിച്ച് 'പ്രവാസികൾക്കായി ഒരു തിരിനാളം എന്ന കാമ്പെയ്ൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രവാസികൾക്ക് ഐക്യദാർഡ്യം ആർപ്പിച്ച് മെഴുകുതിരി തെളിച്ചു.ബ്ലോക്ക് ജനറൽ സെക്രട്ടറി ജിജി മരുതിയ്ക്കൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ജോബി മണ്ണാറാക്കുളഞ്ഞി ,ഡാനിയേൽ ചാക്കോ,ജേക്കബ് മാത്യു,ആഷ്‌ലി എം.ഡാനിയേൽ, ആശിഷ് ഏബ്രഹാം മാത്യു എന്നിവർ പ്രസംഗിച്ചു.