മല്ലപ്പള്ളി താലൂക്കിലെ റേഷൻകടകളിൽ മേയ് മാസത്തെ റേഷൻ വിതരണം ആരംഭിച്ചു. മഞ്ഞ കാർഡുകൾക്ക് 30 കിലോ അരി 5 കിലോ ഗോതമ്പ് വീതം ലഭിക്കും. പി.എച്ച്.എച്ച് കാർഡുകൾ പ്രകാരം ഒരു അംഗത്തിന് 4 കിലോ അരിയും 1 കിലോ ഗോതമ്പും കി.ഗ്രാമിന് 2 രൂപ പ്രകാരം ലഭിയ്ക്കും. പൊതുവിഭാഗം സബ്‌സിഡി എ.എ.വൈ (നീല) കാർഡുകൾക്ക് ഒരംഗത്തിന് 2കിലോ അരി വീതം കി.ഗ്രാമിന് 4 രൂപ നിരക്കിലും പൊതു വിഭാഗം നോൺ സബ്‌സിഡി പി.എച്ച്.എച്ച് (വെള്ള) കാർഡുകാർക്ക് കി.ഗ്രാമിന് 10.90 രൂപാ നിരക്കിൽ 2 കിലോ അരിയും ലഭിക്കും. പൊതു വിഭാഗം (സബ്‌സിഡി, നോൺ സബ്‌സിഡി) കാർഡുടമകൾക്ക് 10 കിലോ അരി വീതം കി.ഗ്രാമിന് 15 രൂപ നിരക്കിൽ ലഭിക്കുന്നതാണ്. പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം കേന്ദ്ര ഗവൺമെന്റ് അനുവദിച്ച കടല താലൂക്കിലെ എല്ലാ മഞ്ഞ, പിങ്ക് കാർഡുടമകൾക്കും 1 കി ഗ്രാം വീതം സൗജന്യമായി റേഷൻ കടകളിൽ നിന്നും വിതരണം ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം മുൻഗണനാ കാർഡുകളിൽ ഉൾപ്പെട്ട ഒരംഗത്തിന് 5 കിലോ അരി വീതം ഈ മാസം 20 മുതൽ സൗജന്യമായി ലഭിക്കുമെന്നും താലുക്ക് സപ്ലൈ ഒാഫീസർ ആർ. അഭിമന്യു അറിയിച്ചു. വൈദ്യുതീകരിച്ച വീടുകൾക്ക് അര ലിറ്റർ വൈദ്യുതീകരിയ്ക്കാത്ത വീടുകൾക്ക് 4 ലി. വീതവും മണ്ണെണ്ണ ലിറ്ററിന് 30 രൂപ നിരക്കിൽ എല്ലാ വിഭാഗം കാർഡുടമകൾക്കും ലഭിക്കും.