പള്ളിക്കൽ: സംയോജിത മുട്ടഗ്രാമമാകാൻ ഒരുങ്ങി പള്ളിക്കൽ പഞ്ചായത്ത്.പദ്ധതിയുടെ ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു. കുടുംബശ്രീ മുഖാന്തിരം ബാങ്ക് വായ്പ ലഭ്യമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകളിലെ 100 കുടുംബങ്ങളിലാണ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കുക.ഭാരത് സേവക് സമാജുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.മുട്ടപ്രായമായ 25കോഴി, ശാസ്ത്രീയമായകൂട്.50കിലോ തീറ്റ,ചുണ്ട് കരിക്കുന്ന മെഷീൻ,രണ്ടരമാസത്തെ ഇൻഷുറൻസ് സഹിതം 16000 രൂപയാണ് വായ്പയായി അനുവദിക്കുന്നത്.പഞ്ചായത്ത് ധനസഹായമോ സബ്‌സിഡിയോ നൽകുന്നില്ല.കുടുംബശ്രീയും ധനസഹായം നൽകുന്നില്ല.അംഗങ്ങൾ പൂർണമായും വായ്പ പലിശസഹിതം അടച്ചുതീർക്കണം.പഞ്ചായത്തിൽ ജനശ്രീ മുഖാന്തിരം അഞ്ഞൂറോളം കുടുംബങ്ങളിൽ ഇതിനകം തന്നെ പദ്ധതി നടപ്പിലായി കഴിഞ്ഞു.ആയിരം കുടുംബങ്ങളിൽ പദ്ധതി എത്തിച്ച് പള്ളിക്കൽ പഞ്ചായത്തിനെ സംയോജിത മുട്ടഗ്രാമം പദ്ധതി ആക്കുകയാണ് ലക്ഷ്യം.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജി.പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു.കുടുംബശ്രീ ചെയർപേഴ്‌സൺ ലളിതാഭാസുരൻ,പഞ്ചായത്ത് വൈസ്പ്രസിഡന്റ് എ.പി സന്തോഷ്,സെക്രട്ടറി റോയി തോമസ്, ബിജി, കെ.വിധു ,മണികണ്ടൻ, ബി.എസ് എസ് സംസ്ഥാന ഓഫീസർ എം.എസ് ജയ,വൈശാഖ്,ഫൗസിയ എന്നിവർ പങ്കെടുത്തു.