ചിറ്റാർ : സീതത്തോട് കക്കാട്ടാറിന്റെ തീരത്ത് പച്ചക്കറി കൃഷിക്കൊപ്പം വളർത്തിയ കഞ്ചാവ് ചെടികൾ എക്‌സൈസ് സംഘം പിടികൂടി. കൃഷി ചെയ്ത തേക്കുംമൂട് ചെമ്പൻതുരുത്ത് ബി.ആർ തങ്കപ്പനെ (65) അറസ്റ്റ് ചെയ്തു. സീതത്തോട് ചന്തയോട് ചേർന്നകുളിക്കടവിന്റെ ആറ്റുപുറമ്പോക്കിൽ പച്ചക്കറി കൃഷിയോട് ചേർന്നാണ് രണ്ട് മാസം പ്രായംവരുന്ന ആറ് മൂടു തൈകൾ കണ്ടത്.പത്തനംതിട്ട സ്‌പെഷ്യൽ സ്‌ക്വഡ് ആന്റ് ഐബി യ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് കൃഷിയിടം കണ്ടെത്തിയത്.പരിശോധയിൽ ഉദ്യോഗസ്ഥരെ കണ്ട് പ്രതി സമീപസ്ഥലത്തു ഒളിക്കാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.കഞ്ചാവ് തൈകൾ മറ്റു കൃഷികൾക്ക് ഇടയിൽആയതിനാൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയായിരുന്നു. രണ്ട്അടി വരെ ഉയരംവരും. തമിഴ്നാട്ടിൽ നിന്നും എത്തിയവരാണ് കഞ്ചാവിന്റെ അരി കൊടുത്തത്. .എക്‌സൈസ് സി.ഐ.ഒ പ്രസാദ്, പ്രിവന്റീവ് ഓഫീസർ ടി.എസ് സുരേഷ്,സിവിൽ എക്‌സൈസ് ഓഫീസർ ബിനുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കി.