ab
കൈവരികൾ ഇല്ലാത്തത് അപകട ഭീഷണിയാകുന്നു

ഇളമണ്ണൂർ: കെ.പി റോഡിൽ കെ.ഐ.പി കനാലിന് കുറുകെയുള്ള പാലത്തിന് കൈവരിയില്ലാത്തത് അപകട ഭീഷണിയുയർത്തുന്നു. കെ.പി റോഡിൽ ഏഴംകുളം ജംഗ്ഷന് സമീപമാണ് പ്രധാന പാതയിൽ നിലകൊള്ളുന്ന പാലത്തിന്റെ ഇരുവശങ്ങളിലുമാണ് കൈവരികൾ ഇല്ലാത്തത്. തമിഴ്നാട്ടിൽ നിന്നും ചരക്ക് വാഹനങ്ങൾ അടക്കമുള്ള വലിയ വാഹനങ്ങൾ കടന്ന് പോകുമ്പോൾ ഇരുചക്ര വാഹനങ്ങൾ അടക്കം നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്ന കനാലിലേക്ക് പതിച്ച് അപകടം ഉണ്ടാകാൻ സാദ്ധ്യതകളേറെയാണ്. കൂടാതെ ഇരുവശവും കാട് മൂടി കിടക്കുന്നതും അപകട ഭീഷണി വർദ്ധിപ്പിക്കുന്നു. രാത്രികാലങ്ങളിൽ ഈ ഭാഗത്ത് തെരുവ് വിളക്കുകളും പ്രകാശിക്കുന്നില്ല. മാസങ്ങൾക്ക് മുൻപ് കായംകുളം മുതൽ ഇളമണ്ണൂർ വരെ ഉന്നത നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കിയിരുന്നങ്കിലും ഇവിടെ കൈവരികൾ സ്ഥാപിക്കാൻ അധികൃതർ തയ്യാറായിരുന്നില്ല