08-chengannur-adithi-thoz

ചെങ്ങന്നൂർ: ആലപ്പുഴ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ അവരുടെ നാടുകളിലേക്ക് മടങ്ങി ത്തുടങ്ങി. ചെങ്ങന്നൂർ താലൂക്കിൽ നിന്നുള്ള ആദ്യ സംഘം ഇന്നലെ ഉച്ചയ്ക്ക് 12.15 ഒാടെ പ്രാവിൻകൂട് നിന്ന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തി യാത്ര തുടർന്നു.
ആർ.ഡി.ഒ യുടെ നിർദ്ദേശമനുസരിച്ച് ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജ് ഗ്രൗണ്ടിലാണ് യാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടന്നത്. പ്രത്യേകം ഏർപ്പെടുത്തിയ 22 കെ.എസ്.ആർ.ടി.സി ബസുകളിലായി തൊഴിലാളികളെ കയറ്റി. ജില്ലാ അതിർത്തിയായ പ്രാവിൻകൂട് ജംഗ്ഷനിൽ എത്തിച്ച് യാത്രയയപ്പ് നൽകി.
ഒരാളിൽ നിന്ന് 980 രൂപ മാത്രമാണ് ചെങ്ങന്നൂരിൽ നിന്ന് ബീഹാറിലേയ്ക്കുള്ള യാത്രക്കൂലിയായി വാങ്ങിയതെന്ന് റവന്യു സംഘം പറഞ്ഞു. ഇവർക്ക് ആവശ്യമായ കുടിവെള്ളവും ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി യാത്രാ സംബസിച്ച രേഖകളും മറ്റും തയ്യാറാക്കുന്ന തിരക്കിലായിരുന്നു റവന്യു സംഘം .
ആർ.ഡി.ഒ ജി.ഉഷാകുമാരി, തഹസീർദാർ എസ്.മോഹനൻ പിള്ള, ഡെപ്യൂട്ടി തഹസീൽദാർമാരായ വി. അഭിലാഷ് കുമാർ, ജെ.ശ്രീകല, ടി.എൻ.ദീപ്തി, ആർ.മഞ്ജു, എ.കെ.രാജേന്ദ്രൻ, താജുദീൻ, ശ്രീരാമകൃഷ്ണൻ ,ഗീത, അസി: ലേബർ ഓഫീസർ ശ്രീദേവി, കെ.എസ് രാംരാജ് ,പി .എൻ പ്രദീപ്, സാം ജോൺ മനു, കെ.വി.ശ്രീകുമാർ, സതീഷ് റെജി.പി.മനു, മെഡിക്കൽ ടീം ഡോ: ഗണേഷ് ,എച്ച്.ഐ.വി.ആർ വത്സല, ജെ.എച്ച്‌.ഐ എസ്.ആർ രാജു, ചെങ്ങന്നൂർ സിഐ എം.സുധി ലാൽ ,എസ് ഐ എസ് വി.ബിജു എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

ചെങ്ങന്നൂരിൽ നിന്ന് യാത്രയായവർ : 518

ചെങ്ങന്നൂരിൽ നിന്ന് ട്രാൻ.ബസിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിയാണ് യാത്ര പുറപ്പെട്ടത്.

ഒരു ബസിൽ പരമാവധി 18 മുതൽ 27 പേർ വരെ, ഓരോ ബസിലും ഹോം ഗാർഡും റവന്യു ജീവനക്കാരനും.

വൈകിട്ട് നാലിന് ആലപ്പുഴയിൽ നിന്നുള്ള ട്രെയിൻ ബീഹാറിലെ ബിട്ടയ്യയിലേക്ക് യാത്ര തിരിച്ചു.