മുളക്കുഴ: കൊവിഡ്19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി രഞ്ജിനി ക്ലബ് സമീപപരിസരത്തുള്ള വീടുകളിൽ രണ്ടാംഘട്ട സൗജന്യ മാസ്‌ക് വിതരണവും, ഹാൻഡ് വാഷ് വിതരണവും നടത്തി.ആലപ്പുഴ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.വി വേണു ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് അഡ്വ.റെഞ്ചി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിനു ശേഷം ക്ലബ് അംഗങ്ങൾ വീടുകളിൽ നേരിട്ട് വിതരണം ചെയ്തു.