പന്തളം:കോൺഗ്രസ് കുളനട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിൽ നഷ്ടപ്പെട്ട ജീവിതം ദുരിതത്തിലായ പ്രവാസികളുടെ യാത്ര ചെലവ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ വഹിക്കുക,പ്രവാസി പുനരധിവാസ പാക്കേജുകൾ പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. കുളനടയിൽ കാണിക്കമണ്ഡപം ജംഗ്ഷനിൽ ഡി.സി.സി ജന സെക്രട്ടറി എം.ആർ ഉണ്ണിക്കൃഷ്ണൻ നായർ,മാന്തുക ആലുവട്ടക്കുറ്റിയിൽ ഡി.സി.സി ജന സെക്രട്ടറി എൻ.സി മനോജ്, മാവുനിൽക്കുന്നതിൽ കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ആഘോഷ് വി.സുരേഷ്,കൈതക്കാട് പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി സുരേഷ് പാണിൽ, പാണിൽ മുൻ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എം.എൻ സുധീർ കുമാർ, കരിമലയിൽ ജനശ്രീ സംസ്ഥാന കമ്മിറ്റി അംഗം ജയാരാജു, ഉളനാട് മുൻ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഉളനാട് സുരേഷ്കുമാർ,ഞെട്ടൂരിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.അനിഷ് കുമാർ കോൺഗ്രസ് മണ്ഡലം സെക്രട്ടറി കെ.ജി ശശിധരക്കുറുപ്പ്,പൈവഴിയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് രഞ്ജിത്ത്,കൃഷ്ണ,മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പഞ്ചായത്ത് അംഗം ശശികലാ സുരേഷ്,ജനശ്രീ മണ്ഡലം ചെയർപേഴ്സൺ സൂസൻ മാത്യു,ഷൈൻ മാന്തുക എസ്.വിവേക് കുമാർ,എൻ എസ്.അശോക് കുമാർ,മണ്ഡലം ജനസെക്രട്ടറി ബാബുക്കുട്ടി ജോർജ്,യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ആദർശ് വി.ശിവൻ, അഭിജിത്ത് വി.ശിവൻ കെ.എസ്.യു മണ്ഡലം പ്രസിഡന്റ് അജിൻസണ്ണി,യോഹന്നാൻ മാന്തുക, പ്രസാദ് ആലവട്ടക്കുറ്റി,സജി മാന്തുക എന്നിവർ നേതൃത്വം നൽകി.