ഏനാദിമംഗലം : പ്രവാസികളോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഏനാദിമംഗലം പഞ്ചായത്തിലെ എല്ലാ ബൂത്തുകളിലും ദീപം തെളിയിച്ചു. ഡി.സി.സി ഭാരവാഹികളായ ഹരികുമാർ പൂതങ്കര, ഡി. ഭാനുദേവൻ, റജി പൂവത്തൂർ, മണ്ഡലം പ്രസിഡന്റ് വേണുഗോപാലപിള്ള, സജി മാരൂർ, വി.ടി. അജോമോൻ, അരുൺരാജ്, കൃഷ്ണദാസ് കുറുമ്പകര, ഷോബിൻ മങ്ങാട്, അനൂപ് വേങ്ങവിളയിൽ, അനിൽകുമാർ കുറുമ്പകര, ഷാനി ഇളമണ്ണൂർ, അനിൽ കുന്നിട, സുനിൽ മണ്ണാറ്റൂർ തുടങ്ങിയവർ നേതൃത്വം നൽകി.