തിരുവല്ല: കൊവിഡ് കാലത്ത് ജോലി ചെയ്യുന്ന ബാങ്ക് ജീവനക്കാർക്ക് ഓ.ബി.സി മോർച്ച തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റി റീ യൂസബിൾ മാസ്ക് വിതരണം ചെയ്തു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ.ശ്യാം മണിപ്പുഴ ഇൻഡസ് ഇൻഡ് ബാങ്ക് തിരുവല്ല ബ്രാഞ്ച് മാനേജർക്ക് മാസ്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു.നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജയൻ ജനാർദ്ദനൻ,അനീഷ് വർക്കി, ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ് സുധീർ കുമാർ, ജനറൽ സെക്രട്ടറി രാജേഷ് കൃഷ്ണ, വൈസ് പ്രസിഡന്റ്‌ സുരേഷ് ബാബു.ട്രഷറർ സുരേഷ് എ.ടി,ടൗൺ സൗത്ത് ജനറൽ സെക്രട്ടറി അനിൽകുമാർ,യുവമോർച്ച മണ്ഡലം വൈസ് പ്രസിഡൻ്റ് രാജീവ്‌ പരിയാരത്തുമലയിൽ എന്നിവർ നേതൃത്വം നൽകി.