തിരുവല്ല: കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മതിൽഭാഗം എൻ.എസ്.എസ്. കരയോഗത്തിലെ 270 കുടുംബങ്ങൾക്ക് പലവ്യജ്ഞന കിറ്റും മാസ്‌കും വിതരണം ചെയ്തു. പദ്ധതി താലൂക്ക് യൂണിയൻ ഭാരവാഹി സി.കെ.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീകുമാർ കൊങ്ങരേട്ട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീകുമാർ ചെമ്പോലിൽ, ആർ. അജയകുമാർ,ഗണേഷ് രാഗവില്ല,ജിതീഷ് കുമാർ,ഗിരീഷ് ശ്രീഭവൻ,രാജൻ എന്നിവർ നേതൃത്വം നൽകി.