പത്തനംതിട്ട: പൊതുനിരത്തിൽ മാലിന്യം തള്ളിയയാൾ വീണ്ടും കാമറായിൽ കുടുങ്ങി. പത്തനംതിട്ട പ്രസ്ക്ലബ് ജംഗ്ഷനിൽ മാലിന്യം കവറുകളിലാക്കി ഉപേക്ഷിക്കാനെത്തിയ ആളാണ് കാമറായിൽ കുടുങ്ങിയത്. ഇയാൾക്കെതിരെ പത്തനംതിട്ട പൊലീസിലും നഗരസഭയ്ക്കും പരാതി നൽകിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് നഗരസഭ തടഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും വ്യാപകമായ തോതിൽ ഇത്തരം പ്രവൃത്തികൾ നടക്കുന്നുണ്ട്.