ചെങ്ങന്നൂർ: ലോക്ക് ഡൗൺ സമയത്ത് സ്വാദിഷ്ഠമായ വിശേഷ വിഭവങ്ങൾ തയാറാക്കി വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലും യുടൂബിലും ചെങ്ങന്നൂർ കൈലാസം വീട്ടിൽ പ്രസന്ന ദേവദാസും ഇരട്ട കുട്ടികളായ എൻജിനിയറിംഗ് ബിരുദധാരി അശ്വിൽ ദേവും,മെഡിസിൻ ഫൈനൽ ഇയർ വിദ്യാർത്ഥിയായ അഖിൽ ദേവും.പ്രസന്ന ദേവദാസ് തിരുവല്ല ട്രാക്കാ കേബിൾ കമ്പനി ജീവനക്കാരിയാണ്.കൊവിഡ് ഭീതിയിൽ വീടുകളിൽ കഴിയുന്നവർക്ക് വിവിധ തരം ഭക്ഷണപദാർത്ഥങ്ങൾ പാകം ചെയ്യുന്ന രീതികളും എങ്ങനെ തയാറാക്കാമെന്നും മിശ്രിതങ്ങൾ ഏതളവിലും രീതിയിലുമാണ് ചേർക്കേണ്ടതെന്ന് മനസിലാകുന്ന തരത്തിലാണ് അവതരണം.
മുളയരി പായസം മുതൽ ബക്കറ്റ് ചിക്കൻ വരെ
വയനാടൻ മേഖലകളിൽ മാത്രം കാണുന്ന മുളയരി കൊണ്ടുള്ള മുളയരി പായസം,ബക്കറ്റ് ചിക്കൻ,കടകളിൽ മാത്രം ലഭ്യമാകുന്ന കെ.എഫ്.സി.ചിക്കൻ,വാഴകൂമ്പ് കട്ട് ലറ്റ്,കൊറോണ സമയത്ത് സ്വന്തമായി നട്ടുവളർത്തിയ ചീര ഉപയോഗിച്ചുള്ള കട്ട് ലറ്റ്,സൗജന്യമായി കിട്ടിയ റേഷൻ അരി കൊണ്ടുള്ള ബിരിയാണി,തുടങ്ങിയ അറുപതോളം വിശിഷ്ട വിഭവങ്ങളാണ് ഇതു വരെ തയാറാക്കായത്.എസ്.എൻ.ഡി.പി ടൗൺ ശാഖ പ്രസിഡന്റും,പൊതുപ്രവർത്തകനും മുൻ നഗരസഭാ കൗൺസിലറും ഐ.എൻ.ടി.യു.സി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിയുമായ കെ.ദേവദാസിന്റെ ഭാര്യയും കുട്ടികളുമാണ് ഇവർ.ലോക്ക് ഡൗൺ സമയം കൃഷി ചെയ്തും വീട്ടുപകരണങ്ങൾ പെയിന്റു ചെയ്തുമാണ് ദേവദാസ് സമയം പ്രയോജപ്പെടുത്തിയത്.
ഭർത്താവിന്റേയും മക്കളുടേയും പ്രോൽസാഹനവും സഹായവുമാണ് വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലും യുടൂബിലും ഇടാൻ സഹായകരമായത്.ഇനിയും പ്രത്യേകതയുള നിരവധി വിഭവങ്ങൾ പ്രതീക്ഷിക്കാം
(പ്രസന്ന ദേവദാസ്)
60 വിഭവങ്ങൾ