ചെന്നീർക്കര: ചെന്നീർക്കര പഞ്ചായത്ത് തുമ്പമൺ നോർത്ത് യുത്ത് കോൺഗ്രസ് യൂണിറ്റിന്റെ ചുമതലയിൽ അമ്പലക്കടവ് 11-ാം വാർഡിൽ വീടുകളിൽ 2000 മാസ്‌ക്കുകൾ വിതരണം ചെയ്തു.150 പച്ചക്കറി കിറ്റുകളും മരുന്ന് കിട്ടാതെ വലഞ്ഞവർക്ക് മരുന്നുകൾ എത്തിച്ചു നൽകിയും കമ്മ്യൂണിറ്റി കിച്ചണുകളിൽ സാധനങ്ങളും വാങ്ങി നൽകിയും ജീവകാരുണ്യ പ്രവർത്തനം നടത്തി.പ്രവർത്തനങ്ങൾക്ക് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ,മണ്ഡലം പ്രസിഡന്റ് റിനോയി വറുഗീസ്,സെക്രട്ടറി റൂബി ജോൺ,യൂണിറ്റ് ഭാരവാഹികളായ ഡെന്നി,സിജോ ജോൺ,രാഗേഷ്,റോബി തുടങ്ങിയവർ നേതൃത്വം നൽകി.