തിരുവല്ല: പാലിയേക്കര ബസേലിയൻ മഠത്തിലെ വിദ്യാർത്ഥിനി കിണറ്റിൽ വീണു മരിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. വനിതാ കമ്മീഷൻ അംഗം ഡോ.ഷാഹിദ കമാലിന്റെ നിർദേശപ്രകാരമാണ് നടപടി. ജില്ലാ പൊലീസ് മേധാവിയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി ദുരൂഹതകൾ മാറ്റണമെന്നും ഷാഹിദ കമാൽ പറഞ്ഞു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഉന്നതതല സംഘം അന്വേഷിക്കണം
തിരുവല്ലയിലെ കോൺവെന്റിലെ കിണറ്റിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിലെ ദുരൂഹതകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ ആവശ്യപ്പെട്ടു.ഇതുസംബന്ധിച്ച സത്യാവസ്ഥ മറച്ചുവയ്ക്കാനും ദിവ്യയുടെ കുടുംബത്തെക്കുറിച്ച് അപവാദ പ്രചാരണം നടത്തുകയാണ്. സംഭവത്തിൽ ഉന്നതതല സംഘം അന്വേഷണം നടത്തണമെന്നും ജോമോൻ ആവശ്യപ്പെട്ടു.