തണ്ണിത്തോട്: ടാപ്പിംഗ് തൊഴിലാളിയായ ബിനീഷ് മാത്യുവിനെ കൊന്ന കടുവയെ നേരിട്ടു കണ്ടത്തിന്റെ നടക്കുത്തിലാണ് മേടപ്പാറ പുളിമൂട്ടിൽ സുരേഷ്. വ്യാഴാഴ്ച രാത്രി കടുവയെത്തിയ ഈട്ടിമുട്ടിൽ റെജിമോന്റെ അയൽവാസിയായ സുരേഷ് മരിച്ച ബിനീഷ് മാത്യുവിന്റെ സുഹൃത്ത് കൂടിയാണ്. കടുവയെ ഭയന്ന് വൈകിട്ട് 7 മണിക്ക് ശേഷം വീട്ടിലാരും പുറത്തിറങ്ങിയില്ല. 11 മണിക്ക് റെജിമോന്റെ മകൻ ജീവൻരാജ് ഫോണിലൂടെ വിളിച്ചു പറയുമ്പോഴാണ് തൊട്ടടുത്ത വീടിന്റെ മുറ്റത്ത് കടുവ കിടക്കുന്ന വിവരമറിയുന്നത്. ജനലിലൂടെ നോക്കുമ്പോൾ വലിയ കടുവ തോർത്ത് ചവച്ച് കൊണ്ട് കിടക്കുന്നു, പൊന്തക്കാട്ടിലേക്ക് കടുവ പോയ ശേഷം വനപാലകരും പൊലീസും കാവൽ ഉണ്ടായിട്ടും ഭീതിയിലാണ് കഴിഞ്ഞതെന്ന് സുരേഷ് പറഞ്ഞു.