09-vazha-pdm
കാറ്റിലും മഴയിലും കടയ്ക്കാട് ഫാമിലെ വാഴകൾ ഒടിഞ്ഞ നിലയിൽ

പന്തളം: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും പന്തളം കരിമ്പ് വിത്ത് ഉത്പാദന കേന്ദ്രത്തിന് 6 ലക്ഷം രൂപയുടെ നഷട്മുണ്ടായതായി കൃഷി ഓഫീസർ വിമൽ കുമാർ പറഞ്ഞു. ഓണക്കാല വിളവെടുപ്പുകൂടി ലക്ഷ്യമിട്ട് കൃഷി ചെയ്ത ഏത്തവാഴകളിൽ 350 എണ്ണം ഒടിഞ്ഞു.പാളയം കൊടൻ,ഞാലി പൂവൻ, ചെങ്കദളി തുടങ്ങിയ ഇനങ്ങളിൽപെട്ട മുന്നൂറോളം വാഴകളും നശിച്ചു. മൂന്നര ഏക്കറിലിലെ ഏഴ് മാസം പ്രായമായതും ഓണത്തിന് ശർക്കരഉണ്ടാക്കി വില്പന നടത്തുന്നതിന് ലക്ഷ്യമിട്ട് നട്ടതുമായ കരിമ്പുകളും കാറ്റിൽ ഒടിഞ്ഞു. കർഷകർക്ക് കൃഷി ഭവൻ വഴി വിതരണം ചെയ്യുന്നതിനു വേണ്ടി പാകി മുളപ്പിച്ച 8350 തെങ്ങിൻ തൈകളിൽ നാനൂറ് എണ്ണത്തോളം ഒടിഞ്ഞ് നഷ്ടമായി. കഴിഞ്ഞ രണ്ടു വർഷങ്ങളിലുണ്ടായ വെള്ളപൊക്കത്തിൽ രണ്ട് കോടി രൂപയുടെ നഷ്ടമാണ് ഈ കരിമ്പ് വിത്ത് ഉത്പാദന കേന്ദ്രത്തിന് ഉണ്ടായത്. അന്ന് വിത്തും-വിളകളും യന്ത്രങ്ങളും എല്ലാം നശിച്ചിരുന്നു.ഫാമിന്റെ ചുറ്റുമതിൽ ഇടിഞ്ഞു പോയിരുന്നു.