പന്തളം: ലോക്ക്ഡൗൺ കാലയളവിലെ ഇലക്ട്രിസിറ്റി ബില്ല് സംബന്ധിച്ച് ആശങ്കയും ഭീതിയും അകറ്റുക ബി.പി.എൽ കാർഡിൽ ഉൾപ്പെട്ടവർക്കും, കാൻസർ കിടപ്പ് രോഗികൾ തുടങ്ങിയ നിർദ്ധനരായവർക്ക് വൈദ്യുതി സൗജന്യമാക്കുക,
അടഞ്ഞു കിടക്കുന്ന വ്യാപാരസ്ഥാപനങ്ങളിൽ വൈദ്യുതി സർ ചാർജ് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത്‌കോൺഗ്രസ് സസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം യൂത്ത് കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ധർണ നടത്തി. യൂത്ത്‌കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിമൽ കൈതക്കൽ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് നേതാക്കളായ അഫ്സൽ ഖാൻ,കണ്ണൻ പൂപ്പനയ്യത്ത്,സൂരജ്, ഗീവർഗീസ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.