ചെങ്ങന്നൂർ: കേരളാ കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ ഡീസൽ എക്‌സൈസ് തിരുവ വർദ്ധനയ്ക്ക് എതിരെ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് തോമസ് അരികുപുറം ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ വത്സമ്മ ഏബ്രഹാം,കൗൺസലേഴ്സ് കുഞ്ഞുകുഞ്ഞമ്മ പറമ്പത്തൂർ, മേഴ്സി ജോൺ, മണ്ഡലം പ്രസിഡന്റ് ഡോ.സാബു പി.ശാമുവേൽ,ഏബ്രഹാം ഇഞ്ചക്കലോടിൽ, അഡ്വ.സോജൻ വർഗീസ് ജോൺ എന്നിവർ നേതൃത്വം നൽകി.ജില്ലാ സെക്രട്ടറി രാജു താമരവേലി,നിയോജക മണ്ഡലം പ്രസിഡന്റ് ടൈറ്റസ് ജി.വാണിയപുരയ്ക്കൽ എന്നിവർ സംസാരിച്ചു.