പന്തളം:വൈദ്യുതി ചാർജ് വർദ്ധനവിനെതിരെയും പ്രവാസികളോട് നീതി പാലിക്കണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.പി.പന്തളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം വൈദ്യുതി ഓഫീസിന് മുന്നിൽ നടത്തിയ ധർണ ആർ.എസ്.പി.കേന്ദ്ര കമ്മിറ്റിയംഗം അഡ്വ.കെ.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്തു.വി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ സോമരാജൻ, ജി.തങ്കപ്പൻ , ജി.രവീന്ദ്രൻ പിള്ള ,വി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.