പ​ത്ത​നം​തിട്ട : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ അയവുവന്നുവെന്ന നിഗമനത്തിലുള്ള പ്രവർത്തനങ്ങളിൽ നിന്നും, അനാവശ്യ യാത്രകളിൽ നിന്നും ജനങ്ങൾ പിന്മാറണമെന്നും ലോക്ക്ഡൗൺ കാലയളവ് കഴിയുന്നതു വരെ ജാഗ്രത തുടരണമെന്നും ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ പറഞ്ഞു.അന്തർ സംസ്ഥാന ​ ജില്ലാ യാത്രകൾക്ക് നിർബന്ധമായും പാസുകൾ വേണം.സ്വകാര്യ സ്ഥാപനങ്ങളും ഓഫീസുകളും പ്രവർത്തിപ്പിക്കുമ്പോൾ നിലവിലെ നിബന്ധനകൾ പാലിക്കണം.സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ തിരിച്ചറിയൽ കാർഡുകളും സത്യവാങ്മൂലവും കൈയിൽ കരുതണമെന്നും ജില്ലാപൊലീസ് മേധാവി പറഞ്ഞു.
വളരെ അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ ആളുകൾ പുറത്തിറങ്ങാവു.സാമൂഹിക അകലം പാലിക്കുകയും മാസ്​ക് ധരിക്കുകയും വേണം. ലംഘനങ്ങൾക്ക് എതിരെ നിയമനടപടികൾ തുടരും. വ്യാഴാഴ്ച മുഖാവരണമില്ലാതെ പുറത്തിറങ്ങിയതിന് 20 പേർക്ക് നോട്ടീസ് നൽകി. വ്യാജ ചാരായ നിർമാണം, മതിയായ രേഖകളോ അനുമതിപത്രമോ ഇല്ലാതെ പാറ,പച്ചമണ്ണ്, ക്രഷർ ഉത്പന്നങ്ങൾ കടത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരായ നടപടികൾ കർശനമായി തുടരും.ഇന്നലെയും ഇന്നും അനധികൃതമായി പാറ, മെറ്റൽ തുടങ്ങിയവ കടത്തിയതിന് ടിപ്പർ ഉൾപ്പെടയുള്ള വാഹനങ്ങൾ പിടിച്ചെടുത്തു. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിയമനടപടികൾ കൈക്കൊണ്ടിട്ടുണ്ട്.ദിവസം രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ ഒരു തവണ ഉപയോഗിക്കാവുന്ന പാസ് കൊണ്ട് മൂന്നും നാലും ട്രിപ്പ് മെറ്റലും ക്രഷർ ഉത്പന്നങ്ങളും കടത്തുന്ന സംഭവങ്ങൾ ജില്ലയിൽ പലയിടത്തും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.ഇതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. അതേസമയം, ലോക്ക്ഡൗൺ ലംഘനങ്ങൾക്ക് രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ വൻകുറവു രേഖപ്പെടുത്തി.

ഷാഡോ പൊലീസും എസ്.എച്ച്.ഒ മാരും പരിശോധന ഊർജിതമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്..

കെ.ജി.സൈമൺ

(ജില്ലാ പൊലീസ് മേധാവി)

-അന്തർ സംസ്ഥാന ​ ജില്ലാ യാത്രകൾക്ക് വേണം

-അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ ആളുകൾ പുറത്തിറങ്ങാവു

-മാസ്കുകൾ നിർബന്ധം

-സാമൂഹിക അകലം പാലിക്കണം

-പാറ,പച്ചമണ്ണ്, ക്രഷർ ഉത്പന്നങ്ങൾ കടത്തൽ നടപടി തുടരും

വ്യാഴാഴിച്ച് മുതൽ ഇന്നലെ വരെ 162 കേസുകൾ

176 പേരെ അറസ്റ്റു ചെയ്തു, 131വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു