help
എസ്.എൻ.ഡി.പി യോഗം മുത്തൂർ ശാഖയിൽ നടന്ന പച്ചക്കറി കിറ്റുകളുടെ വിതരണോദ്ഘാടനം ശാഖാ പ്രസിഡന്റ് പ്രസാദ് കരിപ്പക്കുഴി നിർവ്വഹിക്കുന്നു

തിരുവല്ല: ലോക്ക് ഡൗണിനെ തുടർന്ന് എസ്.എൻ.ഡി.പി യോഗം 100-ാംമുത്തൂർ ശാഖയുടെ ആഭിമുഖ്യത്തിൽ വീടുകളിൽ പച്ചക്കറി കിറ്റുകൾ നൽകി.ശാഖാ പ്രസിഡന്റ് പ്രസാദ് കരിപ്പക്കുഴി വിതരണോദ്ഘാടനം നിർവഹിച്ചു.ശാഖാ സെക്രട്ടറി പി.ഡി.ജയൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് പ്രൊഫ.ഡി.സുഭാഷ് ബോസ്,കമ്മിറ്റിയംഗങ്ങളായ ശോഭാ വിനു,മനേഷ്,ജയൻ, കൊച്ചുകുഞ്ഞ്,വനിതാ സംഘം പ്രസിഡന്റ് സുജാത പ്രസന്നൻ,സെക്രട്ടറി സുജാത മതിബാലൻ,യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സുനിൽകുമാർ,സെക്രട്ടറി ചിന്തുരാജ് എന്നിവർ നേതൃത്വം നൽകി.കഴിഞ്ഞ പ്രളയകാലത്തും ദുരിതബാധിതർക്ക് കൈത്താങ്ങായി ശാഖ പ്രവർത്തിച്ചിരുന്നു.