ഇലന്തൂർ : കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ കാർഷിക,ക്ഷീര,മൃഗസംരക്ഷണ മേഖലയിൽ ഒരുകോടി രൂപയുടെ നവീന കർമ്മ പദ്ധതിയ്ക്ക് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗീകാരം നൽകിയതായി പ്രസിഡന്റ് ജെറി മാത്യു സാം.ബ്ലോക്ക് പൂർണമായും തരിശ് രഹിതമാക്കുന്നതിന് ഇപ്പോൾ കൃഷി ചെയ്യുന്ന കർഷകർക്കും,നാട്ടിലും വിദേശത്തും നിന്നായി തൊഴിൽ നഷ്ടപ്പെട്ട് വന്നവർക്കും, മറ്റ് താല്പപര്യമുള്ളവർക്കും ഈ പദ്ധതിയിൽ കൃഷി ഭവനോ,ജനപ്രതിനിധിയോ മുഖേന പങ്കാളിയാകുവാൻ അവസരമുണ്ട്.ബ്ലോക്ക് തലത്തിൽ രൂപീകരിക്കുന്ന പുതിയ കാർഷിക വികസന കൂട്ടായ്മ യോഗം 19ന് രാവിലെ 10.30 ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിൽ നടക്കും.കാർഷിക മേഖലയിൽ നെല്ല്,പച്ചക്കറി,കരിമ്പ്,ഇഞ്ചി,മഞ്ഞൾ,ഏത്തവാഴ,വെറ്റില,തെങ്ങ്,തുടങ്ങിയ കർഷകരുടെ ചെറിയ ഗ്രൂപ്പുകൾ ഒരോ കൃഷിഭവൻ കേന്ദ്രീകരിച്ച് രൂപീകരിക്കും.നിലവിൽ തരിശ് കിടക്കുന്ന കൃഷി ഭൂമിപഞ്ചായത്ത് മുഖേന കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്ത് കാർഷിക ഗ്രൂപ്പുകൾക്ക് നൽകും.ത്രിതല പഞ്ചായത്ത് ഒരുമിച്ച്പദ്ധതിക്ക് സഹായം ലഭ്യമാക്കും.നെൽക്കൃഷിക്ക് പാടശേഖരത്തിന്റെ അടിസ്ഥാന സൗകര്യവികസനം,നെല്ല്,കൃഷി കൂലി ചെലവ്, ആധുനിക കാർഷിക യന്ത്രോപകരണങ്ങൾ ലഭ്യമാക്കൽ,നെല്ല് കരിമ്പ് മൂല്യവർദ്ധിത ഉല്പന്ന നിർമ്മാണം,വിപണന ശൃംഖലരൂപീകരണം,എന്നീ പദ്ധതികൾക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ നേതൃത്വം നൽകും.ക്ഷീരവികസന മേഖലയിൽ ക്ഷീരോത്പാദന സഹകരണത്തസംഘം റിവോൾവിംഗ് ഫണ്ട് ലഭൃമാക്കുന്ന നൂതന പദ്ധതി സാധാരണ ക്ഷീര കർഷകൻ നേരിട്ട് പലിശ രഹിത വായ്പയായി പണം ലഭിക്കും.സംഘങ്ങളിൽ നിന്നു കാലി തീറ്റ വാങ്ങുന്നവർക്ക് പകുതി തുകയ്ക്ക് ലഭിക്കും.തെങ്ങ് വളർത്തൽ പ്രോത്സാഹിപ്പിക്കുവാൻ സബ്സിഡിയായി വളം ലഭ്യമാക്കും.വൈസ് പ്രിസിഡന്റ് ജെസി തോമസ്,സ്ഥിരം സമിതി ചെയർമാൻമാരായ കെ. എസ് പാപ്പച്ചൻ,ജെ.ഇന്ദിര ദേവി,എൻ ശിവരാമൻ. അംഗങ്ങളായ എം.ബി സത്യൻ,വത്സമ്മ മാത്യു,ബിജിലി.പി ഈശോ,എ.എൻ.ദീപ,ജോൺവി.തോമസ്,ആലീസ് രവി,രമാ ദേവി,സാലി തോമസ്,സെക്രട്ടറി സി.പി.രാജേഷ് കുമാർ,ജോയിന്റ് ബി.ഡി.ഒ.ടി ആർ.രമാദേവി,കൃഷി അസി.ഡയറക്ടർ ജോർജ് ബോബി,സുനിതാ ബീഗം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.