കുറ്റപ്പുഴ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുറ്റപ്പുഴ സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1581 പ്രസിഡന്റിന്റെ ഓണറേറിയം, ബോർഡ് ഓഫ് ഡയ റക്ടേഴ്സ് അംഗങ്ങളുടെ സിറ്റിംഗ് ഫീസ്, ജീവനക്കാരുടെ ശമ്പള വിഹിതം, ബാങ്കിന്റെ വിഹിതം എന്നിവ ഉൾപ്പെടെ 2,35,000/ രൂപ നൽകി. ബാങ്ക് അംഗങ്ങൾക്ക് സ്വർണപ്പ ണയത്തിൻമേൽ 25000/ 6 മാസത്തേക്ക് പലിശരഹിത വായപയായി നൽകുമെന്ന് പ്രസിഡന്റ് പി.എസ്. ലാലൻ അറിയിച്ചു.