തണ്ണിത്തോട്: തേക്കുതോട്,മേലേപൂച്ചക്കുളം പുഷ്പമംഗലത്ത് അനിൽ കുമാറിന്റെ ആൾ ത്താമസമില്ലാത്ത വീട്ടിൽ നിന്നും 15 മീറ്റർ നീളമുള്ള രാജവെമ്പാലയെ പിടികൂടി. ഇതിനെ കണ്ട അയൽവാസി തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. ഡപ്യൂട്ടി റെയിഞ്ചർ ബി. ഗിരിയുടെ നിർദ്ദേശ പ്രകാരം കൊല്ലം ചന്ദനത്തോപ്പ് സ്വദേശിയായ പാമ്പ് പിടിത്ത വിദ്ധഗ്ഥൻ ചന്തു എത്തിയാണ് രാജവെമ്പാലയെ പിടികൂടിയത്. ഇതിനെ ആലുവാങ്കുടി ഉൾവനത്തിൽ വിട്ടയച്ചു.