തിരുവല്ല :തൊഴിൽ നഷ്ടപ്പെട്ടു വിദേശങ്ങളിൽ നിന്ന് വരുന്നവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ചെറുകിട, ഇടത്തരം വ്യവസായ യൂണിറ്റുകൾ തുടങ്ങുന്നതിനാവശ്യമായ സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ സർക്കാർ ചെയ്തു കൊടുക്കണമെന്ന് പ്രവാസി വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.ഏകജാലക സംവിധാനത്തിൽ ഫ്രീസോണുകളുടെ ക്രമീകരണങ്ങൾ ആയിരിക്കണം. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ലാൽജി ജോർജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സാമുവേൽ പ്രക്കാനം,ഫിലിപ്പ് എംകോശി,ജോൺസൻ ജോർജ് പാലാത്ര എന്നിവർ പ്രസംഗിച്ചു.