help
എസ്.എൻ.ഡി.പി. യോഗം കീഴ്‌വായ്പ്പൂര് ശാഖ കുടുംബ യൂണിറ്റുകൾ മുഖേന നടത്തിയ ഭക്ഷ്യധാന്യ കിറ്റ് വിതരണം എസ്.എൻ സി.പി യോഗം ഇൻസ്പെക്ടിങ് ഓഫീസർ രവീന്ദ്രൻ ഇടവിനാംപൊയ്കയിൽ ഉദ്ഘാടനം ചെയ്യുന്നു

കീഴ്‌വായ്പ്പുര്: കൊവിഡ് 19 പശ്ചാത്തലത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ അംഗങ്ങൾക്കും എസ്.എൻ.ഡി.പി.യോഗം കീഴ്‌വായ്പ്പൂര് 101 ശാഖ കുടുംബ യൂണിറ്റുകൾ മുഖേന ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു.എസ്.എൻ സി.പി യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ ഇടവിനാംപൊയ്കയിൽ വിതരണോദ്ഘാടനം നടത്തി.തിരുവല്ല എസ്.എൻ.ഡി.പി.യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ അദ്ധ്യക്ഷനായി.യൂണിയൻ കൺവീനർ അനിൽ എസ്.ഉഴത്തിൽ എല്ലാ കുടുംബങ്ങൾക്കും ധനസഹായം കൈമാറി.ശാഖാ ഭാരവാഹികളായ സി.എൻ രവീന്ദ്രൻ,കെ.ജി രാജേന്ദ്രൻ, ടി.എൻ ജിജി,പൊന്നമ്മ കരുണാകരൻ, പ്രഭകുമാർ പി.ജി,രാജേന്ദ്രപ്രസാദ്,ദാമോദരൻ എന്നിവർ പങ്കെടുത്തു.