മല്ലപ്പള്ളി: ആനിക്കാട്:സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് കേരള കോൺഗ്രസ് എം.ആനിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിറ്റുകൾ വിതരണം ചെയ്തു. ജോസഫ് എം.പുതുശേരി വിതരണനോദ്ഘാടനം നിർവഹിച്ചു.മണ്ഡലം പ്രസിഡന്റ് ഐസക് തോമസ് വി.വടക്കേടത്ത്,പി.കെ രുക്മിണീ ദേവി,സേവ്യർ കെ.എ,എബ്രഹാം കോരുത്,കെ.ജെ ബേബി,സൂസമ്മ ബേബി, ഐസക് എം.പി മേപ്രത്ത് എന്നിവർ പ്രസംഗിച്ചു.