കോന്നി: ലോക് ഡൗണിനെ തുടർന്ന് ജോലി ഇല്ലാതായ ചുമട്ട് തൊഴിലാളി കുടുംബങ്ങൾക്ക് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടിയു) നേതൃത്വത്തിൽ പച്ചക്കറിക്കിറ്റും മാസ്‌കും നൽകി.യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി മലയാലപ്പുഴ മോഹനൻ വള്ളിയാനി യൂണിറ്റ് കൺവീനർ ഒ.ടി മോഹനന് കിറ്റുകൾ കൈമാറി ഉദ്ഘാടനം ചെയ്തു.യൂണിയൻ പഞ്ചായത്ത് കൺവീനർ എൻ.കെ ജയപ്രകാശ്, സി.പി.എം ലോക്കൽ കമ്മിറ്റിയംഗങ്ങളായ ഇ.കെ ബാഹുലേയൻ, കെ ഷാജി, വി ശിവകുമാർ എന്നിവർ സന്നിഹിതരായി.